സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്യും. രക്‌തസാക്ഷി സ്‌മൃതികുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട്...
10 വയസുകാരന് പീഡനം; പ്രതിക്ക് 33 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
പാലക്കാട്: ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്ക് പുറമേ രണ്ട്...
സ്വകാര്യ കോളേജ് വളപ്പിൽ പുലി; സിസിടിവി ദൃശ്യങ്ങൾ
ഒറ്റപ്പാലം: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിദ്ധ്യം. സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായകളെ വന്യജീവി ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്...
പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ
പാലക്കാട്: പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ്...
കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും
പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം സ്‌ഥാപിച്ചു. ട്രെയിൻ വരുമ്പോൾ അലാറത്തിലുടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്‌ദം 500 മീറ്റർ വരെ...
ഒമൈക്രോൺ; പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത
പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ...
പത്താം ക്‌ളാസുകാരനുമായി വിവാഹം; അധ്യാപികക്കെതിരെ പോക്‌സോ കേസ്
പാലക്കാട്: പത്താം ക്‌ളാസ് വിദ്യാർഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികക്കെതിരെ പോക്‌സോ കേസ്. സ്‌കൂളിലെ ട്രെയിനി അധ്യാപിക അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്....
ലഹരിക്കടത്ത്; വാളയാർ ചെക്ക്‌പോസ്‌റ്റിൽ പരിശോധന കൂട്ടി
പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ വാളയാറിൽ എക്‌സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്‌പോസ്‌റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന്...








































