പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ

By Trainee Reporter, Malabar News
Elephent attack at Parambikulam police station
Ajwa Travels

പാലക്കാട്: പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ് പോലീസ് സ്‌റ്റേഷൻ സ്‌ഥിതി ചെയ്യുന്നത്.

35 ഓളം പോലീസുകാർ ജോലി ചെയ്യുന്ന സ്‌റ്റേഷനാണിത്. പോലീസ് സ്‌റ്റേഷനിലെ വാതിലുകളിലും മറ്റും ഇടിച്ചതിന് ശേഷമാണ് കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർത്തത്. ഇവിടെ നേരത്തെയും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Most Read: ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE