ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
malappuram arrest
Representational Image
Ajwa Travels

പരപ്പനങ്ങാടി: മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. പരിയാരപുരം ഒട്ടുപുറത്തെ കെപി ഇസ്‌മായിൽ (29) ആണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് 25 ഗ്രാം എംഡിഎംഎയും 77 മില്ലീഗ്രാം എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ട്. പ്രതി ലഹരിമരുന്നുകൾ വിൽപന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് കെട്ടുങ്ങൽ ബീച്ച്, താനൂർ തൂവൽ തീരം പാർക്ക് തുടങ്ങിയ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതായും, വൻ തോതിൽ മയക്കുമരുന്നുകളുടെ വിൽപന നടക്കാൻ സാധ്യത ഉണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും ഇനിയും അറസ്‌റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകൾ ലഭിച്ച ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും എക്‌സൈസ് ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്ര പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

Most Read: കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE