കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും

By Trainee Reporter, Malabar News
ELEPHENT ATTACK
Ajwa Travels

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം സ്‌ഥാപിച്ചു. ട്രെയിൻ വരുമ്പോൾ അലാറത്തിലുടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്‌ദം 500 മീറ്റർ വരെ കേൾക്കാനാകും. ഇതോടെ ആനകൾ ട്രാക്ക് മുറിച്ചു കടക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഡിവിഷന് കീഴിലുള്ള വാളയാർ സ്‌റ്റേഷനിലാണ് സൗണ്ട് അലാറത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

ട്രാക്കുകൾക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജിഎസ്എം (ഗ്ളോബൽ സിസ്‌റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ) അധിഷ്‌ഠിത സംവിധാനത്തോടെയാണ് അലാറാം നിർമിച്ചിരിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന അലർട് അലാറത്തിലുടെ ട്രാക്കുകളിൽ കാട്ടാനകൾ എത്തിയാൽ എസ്എംഎസ് സംവിധാനം വഴി കൺട്രോൾ റൂമിൽ വിവരം ലഭിക്കും.

ഈ സംവിധാനം പ്രവർത്തിക്കുന്നതിന് വാളയാറിൽ ഒരു സ്‌റ്റേഷൻ മാസ്‌റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസിങ് ഗേറ്റിൽ നേരത്തെ പ്രവർത്തിച്ചിരുന്ന സിസ്‌റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഉപകരണം. ഗേറ്റിന് നൽകിയിട്ടുള്ള വൈദ്യുതി വിതരണം ഉപയോഗിച്ചാണ് നേരത്തെ പ്രവർത്തിച്ചിരുന്നത്.

Most Read: ക്രിപ്റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; നടന്നത് 1,265 കോടി രൂപയുടെ ഇടപാടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE