10 വയസുകാരന് പീഡനം; പ്രതിക്ക് 33 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

By Web Desk, Malabar News
arrest in Kasargod
Ajwa Travels

പാലക്കാട്: ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്ക്‌ പുറമേ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. വീട്ടിലേക്കു വിളിച്ചുവരുത്തിയും കുളക്കടവിലെത്തിച്ചും പല തവണ കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു.

പോലീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം വെളിപ്പെടുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Must Read: മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്‌ടർമാർക്കും നൽകാം; ഉത്തരവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE