Fri, Apr 3, 2026
22.2 C
Dubai

പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു; പരാതി

കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ...

തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പിൽ നിന്ന്...

കർണാടകയിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി എംഎസ്‌എഫ്

തലപ്പാടി: കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിൽ എംഎസ്‌എഫ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള- കർണാടക അതിർത്തിയിലായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. വിമൻസ്‌ കോളേജ്, കുന്ദാപുര ഗവ. കോളേജ്, വിശ്വേശരയ്യ കോളേജ് എന്നിവിടങ്ങളിലാണ് ഹിജാബിന്...

വയനാട് ജില്ലയിൽ കാപ്പി സംഭരണം തുടങ്ങി

കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന്‌ തുടക്കമായി. തിങ്കളാഴ്‌ച 130 ചെറുകിട നാമമാത്ര കർഷകരിൽനിന്ന്‌ 33 ടൺ കാപ്പി സംഭരിച്ചു. മുട്ടിൽ പഞ്ചായത്ത്...

കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്‌റ്റിലായത് അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ നാല് പേർ അറസ്‌റ്റിൽ. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി...

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

വയനാട്: ഭാര്യയെ മദ്യലഹരിയില്‍ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വയനാട് തലപ്പുഴ പോലീസ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ...

പാലക്കാട്ടെ വാഹനാപകടം; പിഴവ് കെഎസ്‌ആർടിസി ഡ്രൈവറുടേതെന്ന് ആരോപണം

പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെഎസ്‌ആർടിസി ഡ്രൈവറുടെ പിഴവെന്ന് റിപ്പോർട്. കഴിഞ്ഞദിവസം കുഴല്‍മന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്താണ് പിഴവെന്ന ആരോപണം ഉയർന്നത്. കഴിഞ്ഞദിവസം...

മീനങ്ങാടിയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്ക്

വയനാട്: ജില്ലയിലെ മീനങ്ങാടി പാതിരിപ്പാലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിത വേഗതയിലെത്തിയ ലോറി റോഡിന് സമീപം നിർത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പാഴ്പ്പത്തൂർ സ്വദേശി പ്രദീഷാണ് മരിച്ചത്. അപകടത്തെ...
- Advertisement -