കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്‌റ്റിലായത് അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ

By News Desk, Malabar News
Gold hunt in Karipur
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ നാല് പേർ അറസ്‌റ്റിൽ. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി ഷംനാദ് ബാവ, തിരൂര്‍ നിറമരുതൂര്‍ സ്വദേശി ഫവാസ്, താനാളൂര്‍ കമ്പനി പടി സ്വദേശി മുഹമ്മദ് യഹിയ, പാലക്കാട് ഒറ്റപ്പാലം സ്വദേശി സല്‍മാന്‍ ഫാരിസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ കവര്‍ച്ചക്ക് ഉപയോഗിച്ച ആഡംബര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്‌ച മുന്‍പ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സ്വർണം അനധികൃതമായി കടത്തിയതിന് കസ്‌റ്റംസും പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 1.5 കിലോ ഗ്രാം സ്വർണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Also Read: കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE