മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന

ലൈംഗിക സമ്പർക്കം ഉൾപ്പടെയുള്ള ഇടപെടലിലൂടെ പെട്ടെന്ന് പടരുന്ന രീതിയിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ ശക്‌തിപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം ഇതുവരെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിട്ടില്ല.

By Trainee Reporter, Malabar News
Monkey fever
Rep. Image
Ajwa Travels

ന്യൂഡെൽഹി: ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അടിയന്തിര വാർഡുകൾ സജ്‌ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതലുകൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ളാദേശ്- പാകിസ്‌ഥാൻ അതിർത്തികൾ എന്നിവിടങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തി. ശരീരത്തിൽ തിണർപ്പ് പോലുള്ള രോഗലക്ഷണവുമായി എത്തുന്ന യാത്രക്കാരെ തിരിച്ചറിയണമെന്നും അവർക്ക് ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കണമെന്നും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡെൽഹിയിലെ നോഡൽ ആശുപത്രികളായ സഫ്‌ദർജുങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, റാം മോഹൻ ലോഹിയ ആശുപത്രി എന്നിവിടങ്ങളിൽ വാർഡുകൾ സജ്‌ജമാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളിൽ ആർടിപിസിആർ- നാസൽ സ്വാബ് എന്നീ പരിശോധനകൾ നടത്തണം. ഈയടുത്താണ് ലോകാരോഗ്യ സംഘടന എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചത്.

രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. ലൈംഗിക സമ്പർക്കം ഉൾപ്പടെയുള്ള ഇടപെടലിലൂടെ പെട്ടെന്ന് പടരുന്ന രീതിയിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ ശക്‌തിപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം ഇതുവരെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിട്ടില്ല. പാകിസ്‌ഥാനിൽ ഗൾഫിൽ നിന്നും വന്ന മൂന്നുപേർക്ക് പുതിയ വകഭേദം സ്‌ഥിരീകരിച്ചിരുന്നു. ആഫ്രിക്കയ്‌ക്ക് പുറമെ ആദ്യമായി എം പോക്‌സ് റിപ്പോർട് ചെയ്‌തത്‌ സ്വീഡനിലായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ കോങ്കോയിൽ രോഗം കണ്ടെത്തിയത് മുതൽ ഇതുവരെ 27,000 പേർക്ക് രോഗം ബാധിക്കുകയും 1,100 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മേയ് 30 എം പോക്‌സ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്‌. ഇതിൽ കൂടുതൽപേരും വിദേശികളാണെന്നാണ് വിവരം. എന്നാൽ, പുതിയ വകഭേദമല്ല.

പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വസൂരി വാക്‌സിൻ സ്വീകരിച്ചവർക്ക് ഇത് ബാധിക്കില്ലെന്നും നിലവിൽ വാക്‌സിൻ ആവശ്യമില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചത് പോലെ ഉണ്ടാകുന്ന കുമിളകൾ, പേശീവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 10-20 ദിവസംകൊണ്ടു സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയും രോഗം പെട്ടെന്ന് കീഴടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most Read| ‘ഏറെ ദൂരം സഞ്ചരിച്ചു, ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ’; ഡബ്‌ളൂസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE