മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെഎൽ രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്‌മാൻ ഗില്ലാണ് വൈസ് ക്യാപ്‌റ്റൻ.
അതേസമയം, പേസർ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. ക്യാപ്‌റ്റൻ രോഹിത് ശർമയും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്. ശനിയാഴ്‌ച രാവിലെ സിലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിയത്.
കമ്മിറ്റി യോഗം നീണ്ടുപോയതോടെ 12.30ന് നടത്താൻ തീരുമാനിച്ചിരുന്ന വാർത്താ സമ്മേളനം മൂന്നു മണിയോടെയാണ് ആരംഭിച്ചത്. ഇതേ ടീം തന്നെയാണ് ഇംഗ്ളണ്ടിനെതിരായ മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുക.
ഇന്ത്യൻ ടീം അംഗങ്ങൾ- രോഹിത് ശർമ്മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്‌റ്റൻ), യശസ്വി ജയ്സ്വാൾ അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ആർഷ്‌ദീപ് സിങ്, രവീന്ദ്ര ജഡേജ.
ഫെബ്രുവരി 19നാണ് പാകിസ്‌ഥാനിൽ ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങുന്നത്. പാകിസ്‌ഥാനിൽ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാൽ ഇന്ത്യയുടെ മൽസരങ്ങൾ ദുബായിലാണ് നടക്കുക.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ