ന്യൂഡെൽഹി: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ചാണ്ടി ഉമ്മനെ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റാക്കി നിയമിച്ച് എഐസിസി. മേഘാലയയുടെ ചുമതലയാണ് നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി.
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാത്തതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചിരുന്നു. പിതാവിന്റെ ഓർമദിനത്തിൽ തന്നെ അന്നുണ്ടായിരുന്ന സ്‌ഥാനത്ത് നിന്ന് നീക്കിയെന്നും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ സ്‌ഥാനം നൽകിയത്. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാനായിരുന്നു ചാണ്ടി ഉമ്മൻ.
അബിൻ വർക്കി യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്‌ഥാനത്തിന് അർഹതയുള്ള വ്യക്‌തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തിൽ അബിന് വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മൻ എംഎൽഎ ദിവസങ്ങൾക്ക് മുൻപ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചതിന് ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































