ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി എട്ട് സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്‌ഥാനങ്ങളിലാണ് ഗവർണർമാരെ നിയമിച്ചത്. മിസോറാം ഗവർണറായിരുന്ന പിഎസ് ശ്രീധരൻപിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവർണറായി നിയമിച്ചു.
ഹരിബാബു കമ്പാട്ടിയാണ് പുതിയ മിസോറാം ഗവണർ. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ത്രിപുരയിൽ നിന്ന് രമേശ് ബയസിനെ ജാർഖണ്ഡിലേക്കും ഹിമാചൽ ഗവർണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവർണർമാരായി മാറ്റി നിയമിച്ചു.
നിലവിൽ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവർചന്ദ് ഗഹലോത്ത് കർണാടക ഗവർണറാകും. മംഗുഭായ് ചഗൻഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവർണറായും, ഹിമാചൽ പ്രദേശ് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കറേയും നിയമിച്ചു.
Read Also: ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം