ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

By Desk Reporter, Malabar News
Lakshadweep Administration
Ajwa Travels

കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടിയ ഇടത് എംപിമാർക്ക് വീണ്ടും അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.

നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. എംപിമാർ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെന്നും ഭരണകൂടം പറയുന്നു. ഏഴ് ഇടത് എംപിമാർ നൽകിയ അപേക്ഷയാണ് തള്ളിയത്.

മുൻപും ഇടത് എംപിമാർക്ക് ലക്ഷദ്വീപ് ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാർലമെന്റ് അംഗങ്ങൾ നൽകിയ അപേക്ഷ പരിഗണിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാകാത്തത് കടുത്ത ജനാധിപത്യ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാർ ഹൈക്കോടതിയെ സമീപിച്ചത്.

Most Read:  സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE