ചെന്നൈ: പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചു. സ്‌റ്റേഷന്റെ പ്ളാറ്റുഫോമിന്റെ ഷെൽട്ടറുകളിലാണ് സോളാർ പാനലുകൾ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്നത്. ഇന്ത്യയിൽ സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവെ സ്‌റ്റേഷനാണ് ഇത്.
1.5 മെഗാ വാട്ട് വൈദ്യുതിയാണ് സോളാർ പാനലിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. പകൽ റെയിൽവേ സ്‌റ്റേഷനിൽ ആവശ്യമായ 100 ശതമാനം വൈദ്യുതിയും സോളാറിൽ നിന്നാണ്. റെയിൽവേ സ്‌റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനം ആരംഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു.
വാർത്താവിനിമയ, ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘സൗരോർജത്തിന്റെ കാര്യത്തിൽ പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ മാർഗ ദർശകമാകുന്നതിൽ സന്തോഷം’- എന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.
Also Read: നോക്കുകൂലി നൽകാത്തതിന് കരാറുകാരന് മർദ്ദനം; ലേബർ കമ്മീഷണറോട് റിപ്പോർട് തേടി മന്ത്രി