ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്

'ബോസ്' എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ.

By Senior Reporter, Malabar News
Amir Zubair Siddique-NIA Wanted List
അമീർ സുബൈർ സിദ്ദിഖി (Image Courtesy: Firstpost)
Ajwa Travels

ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ പറയുന്നത്.

തമിഴ്‌നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇന്ത്യയിലെ യുഎസ്, ഇസ്രയേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ അമീർ സുബൈർ സിദ്ദിഖി പദ്ധതിയിട്ടെന്നും സമൻസിൽ പറയുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കമുള്ള വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ. ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മീഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്‌തതെന്ന്‌ രേഖകൾ പറയുന്നു.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE