റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകളെ വധിച്ചതായാണ് വിവരം. ദന്തേവാഡ-ബിജാപുർ അതിർത്തിക്ക് അടുത്തുള്ള വനപ്രദേശമായ ഗംഗലൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടെ ആയിരുന്നു വെടിവയ്പ്പ്.
കഴിഞ്ഞ രണ്ടുമണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദന്തേവാഡ ഡിഐജി കമലോചൻ കശ്യപ് പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെയും കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. നവംബർ 30ന് ദന്തേവാഡയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി





































