ഭുവനേശ്വർ: ഛത്തീസ്‌ഗഡിലെ ഗാരിയാബാദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. സിആർപിഎഫ്, ഒഡിഷയിലെയും ഛത്തീസ്‌ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡിജിപി വൈബി ഖുറാനിയ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ തിങ്കളാഴ്‌ചയാണ് സേന ഓപ്പറേഷൻ ആരംഭിച്ചത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും