ബിജാപ്പൂർ: ഛത്തീസ്‌ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചാണ് അപകടം. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാനാണ് വീരമൃത്യു വരിച്ചത്.
പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡിആർജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായത്. ഞായറാഴ്‌ചയാണ് മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്.
സംസ്‌ഥാനത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ഇപ്പോഴും സജീവമായിട്ടുള്ള പ്രദേശമാണ് ബിജാപ്പൂർ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയിൽ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്‌തമായി നടക്കുന്നുണ്ട്. ഛത്തീസ്‌ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്‌സൽ വിരുദ്ധ യൂണിറ്റാണ് ഡിആർജി. സംസ്‌ഥാനത്തെ സംഘർഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും വിന്യസിക്കുക.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി