വെള്ളാപ്പള്ളി ഗുരുവിനെ പകർത്തിയ നേതാവ്, മാതൃകാപരമായ പ്രവർത്തനം; മുഖ്യമന്ത്രി

യുവത്വത്തിന് വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്‌തീകരിക്കാനും വെള്ളാപ്പള്ളി നടേശന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
Vellappally Natesan and Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. മാതൃകാപരമായ പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉൽഘാടനം ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്‌ത്തിയത്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. യുവത്വത്തിന് വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്‌തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറിവാണ് യഥാർഥ ശക്‌തിയെന്നും വിദ്യാഭ്യാസമാണ് അത് നേടാനുള്ള ഏക മാർഗമെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചു. അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. മറ്റ് സംസ്‌ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു.

നാം തൂത്തെറിഞ്ഞ വർഗീയത ഏത് രൂപത്തിൽ ഉള്ളതായാലും സമൂഹത്തിന് വിനാശകരമാണ്. വർഗീയതയുടെ വിഷവിത്തുകൾ മനുഷ്യമനസുകളിൽ നട്ട് പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം. ശ്രീനാരായണ ഗുരുവിനെ പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്‌തികൾ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE