ന്യൂഡെല്‍ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം. കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ തയ്യാറാവാതെ ആണ് ചൈന ഇന്ത്യയോട് പിന്മാറ്റത്തിന് ആവശ്യം ഉന്നയിച്ചത്.
പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള രെചിന്‍ല, റിസാംഗ് ല, മുഖ്പാരി എന്നീ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാണ്. ഇതുവരെ ആറ് തവണയാണ് സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടുളളത്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സാധിച്ചിട്ടില്ല. ആറാം വട്ട ചര്‍ച്ചക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത പ്രസ്‌താവന പുറത്തു വിട്ടിരുന്നു. ഏഴാംവട്ട ചര്‍ച്ചകള്‍ ഉടനുണ്ടായേക്കും.
Read also: തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും