ആത്‍മഹത്യ ചെയ്‌ത ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

By Senior Reporter, Malabar News
Influencer Chinnu Pappu's Boyfriend Found Death
സന്ദേശ്, ചിന്നു പാപ്പു (Image Courtesy: Filmibeat Malayalam)

കാസർഗോഡ്: ആത്‍മഹത്യ ചെയ്‌ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്‌മയുടെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചൗക്കി സ്വദേശി സന്ദേശാണ് (28) ജീവനൊടുക്കിയത്. കുഡ്‌ലു മണിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഈമാസം ഒമ്പതിനാണ് ചിന്നുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. സംഭവത്തിന് പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.

എന്നാൽ, ഇയാളെ വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു സന്ദേശിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്‍മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പോലീസ് സന്ദേശിനെ ചോദ്യം ചെയ്‌തത്‌. സന്ദേശിന്റെ അച്ഛൻ നാരായണ നായ്‌ക്, അമ്മ സരോജ. സഹോദരി ഗൗതമി.

Most Read| ഉപരോധങ്ങൾ പിൻവലിച്ചാൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാർ; ഇറാൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE