ഫോളോ ചെയ്‌തത്‌ ‘ബ്ളാക്ക് വെനം’ പേജ്; ആദിത്യയുടെ ഇൻസ്‌റ്റയിൽ ദുരൂഹത

കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പടെ അക്കൗണ്ടിലുണ്ട്. നിരവധിപ്പേർ പിന്തുടർന്നിരുന്ന പേജാണിത്. എന്നാൽ, പെൺകുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു.

By Senior Reporter, Malabar News
Adithya Death Case
ആദിത്യ
Ajwa Travels

കൊച്ചി: ചോറ്റാനിക്കരയിൽ പ്ളസ് വൺ വിദ്യാർഥിനി ആദിത്യയെ (16) വീടിനടുത്തുള്ള പറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ഫോളോ ചെയ്‌തിരുന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിന് ലഭിച്ചു.

‘ബ്ളാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെൺകുട്ടി ഫോളോ ചെയ്‌തിരുന്നത്‌. കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പടെ അക്കൗണ്ടിലുണ്ട്. നിരവധിപ്പേർ പിന്തുടർന്നിരുന്ന പേജാണിത്. എന്നാൽ, പെൺകുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു. ഇൻസ്‌റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പോലീസ് പറയുന്നു.

സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂർ കക്കാട് കരയിലെ ആദിത്യ ആത്‍മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. പെൺകുട്ടിയുടെ മൊബൈൽ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതൽ പോലീസിന്റെ നീക്കം.

എന്നാൽ, അന്വേഷണത്തിൽ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്‌പി കെഎസ്. സുദർശൻ നിയോഗിച്ചിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്. ഇതിനിടെ അധ്യാപകർ, സഹപാഠികൾ എന്നിവർ അടക്കമുള്ളവരിൽ നിന്ന് മൊഴികൾ എടുത്തിരുന്നു.

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ളസ് വൺ വിദ്യാർഥിനിയായിരുന്ന ആദിത്യയെ ജനുവരി 27നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലേക്ക് പോയ കുട്ടിയെയാണ് അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുങ്ങി മരണം എന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്തകാലത്തായി സാമൂഹിക മാദ്ധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE