കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് നാദാപുരത്തെ ചിയ്യൂരില്‍ സംഘര്‍ഷം നടന്നത്. ചിയ്യൂരിലെ പോളിംഗ് ബൂത്തില്‍ കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്നതോടെയാണ് പോലീസ് ഇടപെട്ടത്. പ്രവര്‍ത്തകരോട് സാമൂഹിക അകലം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ലാത്തിവീശി. ഇതിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
Malabar News: കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി







































