ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചെന്നാണ് സംശയിക്കുന്നത്. രാവിലെ ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ രാജ്‌ഗഡ് പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നുപേർ മരിച്ചു.
രണ്ടുപേരെ കാണാതായതാണ് വിവരം. മഹോറിലെ ബാദർ ഗ്രാമത്തിൽ കനത്ത മഴ പെയ്‌താണ് മണ്ണിടിച്ചിലിന് കാരണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വീട്ടുടമയായ നസീർ അഹമ്മദ് അദ്ദേഹത്തിന്റെ ഭാര്യ, അഞ്ചുകുട്ടികൾ എന്നിവരെയാണ് കാണാതായത്. ഇവർ മരിച്ചതായാണ് സംശയിക്കുന്നത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം





































