തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ സത്യഗ്രഹത്തിലാണ് മുഖ്യമന്ത്രി ഈ കുറിപ്പെഴുതിയ കപ്പ് ഉപയോഗിച്ചത്.
കഴിഞ്ഞദിവസം പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പിലെ വാക്കുകളാണിവ. ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം വെളുത്ത കപ്പിൽ കറുത്ത അക്ഷരങ്ങളിലാണ് എഴുതിയത്. പരിപാടിക്കിടെ ഈ കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്.
ഇതോടെ അതിജീവിതയോടുള്ള മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യമാണ് ഈ പ്രവൃത്തി എന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ച തുടരുകയാണ്. അതേസമയം, പോലീസ് പാലക്കാട്ട് നിന്ന് കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. രാഹുലിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































