തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ ശക്‌തമായ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതാ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും മേധാപട്കര്‍ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയതായിരുന്നു അവര്‍. നേരത്തെ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നടത്തിയ പദയാത്രയിലും ഡോ. മേധാ പട്കര്‍ പങ്കെടുത്തിരുന്നു.
Read also: താൻ ഒരു മുഖ്യമന്ത്രിയാണ് എന്നത് പിണറായി മറക്കരുത്; കെ സുരേന്ദ്രൻ