ഇന്ത്യൻ തീരത്ത് പുതിയ മൽസ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

By Desk Reporter, Malabar News
CMFRI finds new fish off Indian coast
Ajwa Travels

കൊച്ചി: ഇന്ത്യയുടെ സമുദ്രമൽസ്യ സമ്പത്തിലേക്ക് പുതിയ ഒരു മൽസ്യം കൂടി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) ആണ് വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കണ്ടെത്തിയത്. വറ്റകളിൽ തന്നെയുള്ള ‘ക്വീൻഫിഷ്’ വിഭാഗത്തിൽ പെടുന്ന ഈ മീനിനെ ശാസ്‌ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മൽസ്യമാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞത്.

‘സ്‌കോംബറോയിഡ്‌സ് പെലാജിക്കസ്’ എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്‌ത്രജ്‌ഞർ ഈ മീനിന് നാമകരണം ചെയ്‌തിരിക്കുന്നത്. മൽസ്യ തൊഴിലാളികൾക്ക് ഇടയിൽ ‘പോളവറ്റ’ എന്നാണ് ഇതിന്റെ വിളിപ്പേര്. ഇന്ത്യൻ തീരങ്ങളിൽ 60ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്.

അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തിൽ അുടത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്‌തി പകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ ഇ എം അബ്‌ദുസ്സമദ് പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളിൽ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും.

Most Read:  മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE