കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്‌ഥാനങ്ങളിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് പുരോഗമിക്കുന്നു. ഇതിൽ 25 കേന്ദ്രങ്ങളും ബംഗാളിലാണ്. കൽക്കരി മാഫിയയുടെ തലവൻ അനുപ് മജ്‌ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് റെയ്‌ഡ് നടക്കുന്നത്.
മജ്‌ലിയുടെ അസൻസോളിലെ വസതിയും ഓഫീസും റെയ്‌ഡ് ചെയ്യുന്നുണ്ട്. ബംഗാളിന് പുറമെ ജാർഖണ്ഡിലും ബിഹാറിലുമാണ് റെയ്‌ഡ് നടക്കുന്നതെന്ന് സൂചനകളുണ്ട്. അസൻസോൾ കൂടാതെ ദുർഗാപൂർ, റാണിഗഞ്ച്, ബിഷനുപൂർ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ മജ്‌ലിയുടെ നേതൃത്വത്തിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഈ മാസം ആദ്യം മജ്‍ലിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. സംസ്‌ഥാനത്തെ പല പ്രമുഖ പാർട്ടികളും ഇയാളിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
Read Also: ബംഗാളിൽ ഇടതുമായി സഖ്യ ചർച്ചകൾക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി