ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുകദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി നടത്തുന്ന ഈപൊതു യോഗ്യതാ പരീക്ഷ വഴിയാകും.
പൊതുയോഗ്യത പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏത് റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം.