പദയാത്ര പ്രചാരണ ഗാന വിവാദം; എസ് ജയശങ്കറിനെ മാറ്റണമെന്ന് കെ സുരേന്ദ്രൻ, വേണ്ടെന്ന് ജാവ്‌ദേക്കർ

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം' എന്ന വരി ഉൾപ്പെട്ടതാണ് വിവാദത്തിനിടയായത്.

By Trainee Reporter, Malabar News
k-surendran
Ajwa Travels

തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണ ഗാനം വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, ബിജെപിയുടെ സാമൂഹിക മാദ്ധ്യമ സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണ ഗാനത്തിൽ ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം’ എന്ന വരി ഉൾപ്പെട്ടത് നാണക്കേടായ സാഹചര്യത്തിലാണ് നീക്കം.

അതേസമയം, വിഷയത്തിൽ നടപടി വേണ്ടെന്നും ഗാനത്തിലെ വരികൾ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാൽ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ എംപി പറഞ്ഞു. പാട്ട് പഴയതാണെന്നും യുപിഎ സർക്കാരിന് എതിരെ പണ്ട് ഉപയോഗിച്ചതാണെന്നും ജാവ്‌ദേക്കർ പറഞ്ഞു. പ്രചാരണ ഗാനം വൈറലായതോടെ സാമൂഹിക മാദ്ധ്യമ സെൽ കൺവീനറോട് സംസ്‌ഥാന പ്രസിഡണ്ട് വിശദീകരണം തേടിയിരുന്നു.

മുൻപ് തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ഗാനത്തിലെ വരികൾ അബദ്ധത്തിൽ പുതിയ പ്രചാരണ ഗാനത്തിൽ ഉൾപ്പെട്ടെന്നാണ് ലഭിച്ച വിശദീകരണം. എന്നാൽ, നേതാക്കളിൽ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബിജെപി നേതൃത്വത്തിലെ പടലപ്പിണക്കങ്ങളുടെ ഭാഗമായാണ് പഴയഗാനത്തിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയതും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നുമാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

പദയാത്ര തൽസമയം കാണിക്കുന്ന ബിജെപി കേരളം യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. വിവാദമായതോടെ ഗാനം ഒഴിവാക്കി. അതേസമയം, പദയാത്രയുടെ ഭാഗമായി ഈ മാസം 20ന് കോഴിക്കോട് മണ്ഡലത്തിൽ നടന്ന പരിപാടിയുടെ നോട്ടീസിലെ പരാമർശവും വിവാദമായിരുന്നു. എസ്‌സി, എസ്‌ടി നേതാക്കൾക്കൊപ്പം സുരേന്ദ്രൻ ഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Most Read| സംസ്‌ഥാനത്ത്‌ താപനില വീണ്ടും ഉയരും; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE