വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം

കേരളത്തിൽ നിന്ന് മാത്രം14 കോടിയാണ് ആദ്യവാരം ചിത്രം വാരിക്കൂട്ടിയത്. അതേസമയം, മികച്ച പ്രേക്ഷക അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഫെബ്രുവരി 15ന് എത്തിയിട്ടും പ്രേമലുവിന്റെ കളക്ഷനിൽ ഇടിവൊന്നും രേഖപ്പെടുത്തിയില്ല എന്നത് കൗതുകത്തോടെയാണ് സിനിമാലോകം നോക്കിക്കണ്ടത്.

By Trainee Reporter, Malabar News
premalu
Ajwa Travels

പ്രായഭേദമന്യേ കണ്ടിറങ്ങിയവർ എല്ലാം ഗംഭീരമെന്ന് പറയുന്ന ചിത്രം ‘പ്രേമലു’ കളക്ഷൻ റെക്കോർഡിലേക്ക്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 50 കോടി ക്ളബിലാണ് പ്രേമലു എത്തിയിരിക്കുന്നത്. നല്ല ചിത്രങ്ങളെ ജനങ്ങൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിന്റെ സൂചന തന്നെയാണിത്.

നസ്‌ലെൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം മുഴുനീളെ റൊമാന്റിക് കോമഡി എന്റർടെയ്‌നർ ആണെന്ന് പ്രേക്ഷക പ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകൻ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ വൻ സ്വീകാര്യത നേടിയ സിനിമയാണിത്.

ആ പ്രേക്ഷക പ്രതീക്ഷ റിലീസിന് ശേഷവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം ഏഴ് ദിവസം കൊണ്ട് 14 കോടിയാണ് ആദ്യവാരം ചിത്രം വാരിക്കൂട്ടിയത്. ഏഴ് കോടിയാണ് ആദ്യവാരം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ആദ്യ ദിനം 90 ലക്ഷം കളക്ഷൻ വന്ന സിനിമക്ക് രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയായിരുന്നു.

മികച്ച പ്രേക്ഷക അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഫെബ്രുവരി 15ന് എത്തിയിട്ടും പ്രേമലുവിന്റെ കളക്ഷനിൽ ഇടിവൊന്നും രേഖപ്പെടുത്തിയില്ല എന്നത് കൗതുകത്തോടെയാണ് സിനിമാലോകം നോക്കിക്കണ്ടത്. അതേസമയം, രണ്ടാം ആഴ്‌ചയിലെ പ്രവർത്തി ദിനങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. വരുന്ന വാരാന്ത്യ ദിനങ്ങളിലും ചിത്രം ബോക്‌സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യാഷ് രാജ് ഫിലിംസ് ഈയിടെ കരസ്‌ഥമാക്കിയിരുന്നു.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. ഏകദേശം നാലുകോടി ബജറ്റിൽ തീർത്ത ചിത്രം ആദ്യ രണ്ടുദിവസം കൊണ്ട് തന്നെ മുതൽമുടക്ക് തിരിച്ചുപിടിച്ചിരുന്നു. ഹൈദരാബാദിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE