മലപ്പുറം: പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ മകളെ ഭീഷണിപ്പെടുത്തുന്നതായി പോലീസിൽ പരാതി നൽകി പിതാവ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഫിറോസ് എന്നയാളാണ് മകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.
13കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി. ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്ടർക്ക് പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ വിട്ട് വന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.
കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും, ഇതിനെതിരെ കൊളത്തൂർ പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ കുട്ടിക്ക് സ്കൂളിലേക്കും, മദ്രസയിലേക്കും പോകാൻ ഭയമാണെന്നും പിതാവ് കൂട്ടിച്ചേർത്തു.
Read also: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്സിൻ എടുക്കാൻ അനുമതി






































