പഴയങ്ങാടി: യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചുപേർ അറസ്‌റ്റിൽ. മുട്ടത്തെ കെ മനാഫി(31)നെ പത്തംഗ സംഘം മർദ്ദിച്ചതായാണ് പരാതി. പുതിയങ്ങാടി സികെ റോഡിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിന് നേരെ ആക്രമണം നടന്നത്.
സംഭവത്തിൽ എംഎം ഇബ്രാഹീം കുട്ടി (26), പി മുഹമ്മദ് അസീം (21), പി മുഹമ്മദ് മുഹാസ് (26), എംഎ സുഫൈസ് (23), ഇ ഷിബിലി (21) എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കേസിൽ അഞ്ചു പേരെ കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ ദിനേശൻ കീഴാറ്റൂർ പറഞ്ഞു.
അതേസമയം അക്രമത്തിൽ പരിക്കേറ്റ മനാഫ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസ തേടി.
Malabar News: സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്






































