ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

By Desk Reporter, Malabar News
Raj nath singh_Malabar news
Rajnath singh
Ajwa Travels

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം ഭൂമിശാസ്ത്രപരമായ ഘടന അടിസ്ഥാനമാക്കി സ്ഥാപിച്ചതാണെന്നും അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യക്കും ചൈനക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ തയ്യാറാണെന്നും അതിനായി ചൈന സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും വ്യക്തമാക്കി.

1960-ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നു. പക്ഷെ ചെന ഇപ്പോഴിത് അംഗീകരിക്കുന്നില്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്. കരാര്‍ ലംഘിച്ച് ഇന്ത്യയുടെ മണ്ണിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും വീര്യവും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read also: ‘ക്യാഷ്‌ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE