കോഴിക്കോട്: കർണാടകയിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് കെ മുരളീധരൻ. കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയാണ്. കർണാടകയിലെ ബിജെപി തകർന്നടിഞ്ഞു. മോദി മാജിക് കൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്‌തമായി. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണ് മുന്നിലെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരൻ വ്യക്‌തമാക്കി.
അതേസമയം, കർണാടകയിൽ ലീഡ് നില മാറിമറയുകയാണ്. 33 സീറ്റുകളിൽ ഇഞ്ചോടിഞ്ചു മൽസരമാണ് നടക്കുന്നത്. ഇവിടങ്ങളിൽ ലീഡ് നില അഞ്ഞൂറിൽ താഴെയാണ്. 59 മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയും. കർണാടകയിലെ ഓൾഡ് മൈസൂരുവിൽ 40 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം തുടരുന്നത്. ജെഡിഎസിന്റെ തട്ടകത്തിൽ പോലും കോൺഗ്രസ് വലിയ നേട്ടമാണ് നേടിയത്.
പുതിയ വിവരം അനുസരിച്ചു കോൺഗ്രസ് 118 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. 76 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 25 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്‌ഥാനത്തെ നഗരമേഖലകളിലും അഞ്ചു പ്രധാന മേഖലകളിലും കോൺഗ്രസ് ആധിപത്യം നേടി. ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 5000ൽപ്പരം വോട്ടിന് മുന്നിട്ട് നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്.
Most Read: ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു