ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്‌മവിശ്വാസം കോൺഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ എക്‌സിലൂടെയാണ് കോൺഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേൽ നീതി പുലരുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകൾ. 400 സീറ്റ് അവകാശപ്പെടുന്ന എൻഡിഎക്ക് 358 സീറ്റിൽ വരെ വിജയം എൻഡിടിവി പോൾ ഓഫ് പോൾസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികൾക്ക് 37 സീറ്റുകൾ വരെയും പ്രവചിക്കുന്നുണ്ട്.
റിപ്പബ്ളിക് ഭാരത്- പി മാർക്- എൻഡിഎ-359, ഇന്ത്യ സഖ്യം- 154, മറ്റുള്ളവർ-30. ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്- എൻഡിഎ- 371, ഇന്ത്യ സഖ്യം- 125, മറ്റുള്ളവർ- 10–20. റിപ്പബ്ളിക് ഭാരത്- മാട്രിസ്- എൻഡിഎ- 353-368, ഇന്ത്യ സഖ്യം- 118-133, മറ്റുള്ളവർ- 43-48. ജൻ കി ബാത്- എൻഡിഎ- 362-392, ഇന്ത്യ സഖ്യം- 141-161, മറ്റുള്ളവർ- 10-20. ന്യൂസ് നാഷൻ- എൻഡിഎ- 342-378, ഇന്ത്യ സഖ്യം- 153-169, മറ്റുള്ളവർ- 21-23. റിപ്പബ്ളിക് ടിവി-പി മാർക്- എൻഡിഎ- 359, ഇന്ത്യ സഖ്യം- 154, മറ്റുള്ളവർ- 30 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. അതേസമയം, ഫലം വരുമ്പോൾ താനാണ് വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ മുന്നണി. ഇന്ന് ചേർന്ന യോഗത്തിന് ശേഷം 295 സീറ്റിൽ വരെ വിജയിക്കാനാവുമെന്ന പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെച്ചിട്ടുണ്ട്.
Most Read| യുദ്ധം അവസാനിപ്പിക്കാൻ ഫോർമുലയുമായി ഇസ്രയേൽ; അംഗീകരിക്കണമെന്ന് ബൈഡൻ