തിരുവനന്തപുരം: ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺഗ്രസ്. ‘ലോക മാന്യദൾ’ എന്ന പേരിലാണ് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ വളന്റിയർ സേനക്ക് രൂപം നൽകിയിരിക്കുന്നത്. എഐസിസിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്ര സംഘടന എന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാൽ പുതിയ സംഘടനക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
തെലുങ്കാനയിൽ നിന്നുള്ള ടിസികെ സിംഗാണ് സംഘടനയുടെ ദേശീയ ചീഫ് ഓർഗനൈസർ. കാസർകോട് സ്വദേശിയായ സികെ നന്ദകിഷോർ, തൃശൂർ സ്വദേശി സിഎം രാജേന്ദ്രൻ, അയ്യൂബ്ഖാൻ പുനലൂർ എന്നിവർക്കാണ് സംഘടനയുടെ കേരളത്തിലെ ചുമതല.
National News: ‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വിയുടെ പ്രസ്താവനക്കെതിരെ കോണ്ഗ്രസ്
രാജ്യത്താകെ ഒരു ലക്ഷത്തിലേറെ പേർ ഓൺലൈനായി സംഘടനയിൽ അംഗത്വം എടുത്തതായി സംഘാടകർ പറഞ്ഞു. ഒക്റ്റോബറിൽ ദേശീയ- സംസ്ഥാന കമ്മിറ്റികളെ പ്രഖ്യാപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർക്ക് കായിക പരിശീലനം നൽകാൻ വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും സംഘാടകർ പറയുന്നു.
ഒക്റ്റോബർ രണ്ടിന് ദേശ് രക്ഷാബന്ധൻ ദിനമായി ആചരിച്ച് ലോക മാന്യദൾ പരസ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കും. സംഘടനയുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്നും പാർട്ടിയിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്ത ചില തീവ്ര ആശയക്കാരാണ് ഈ കൂട്ടായ്മക്ക് പിന്നിലെന്നും കെപിസിസി സംഘടന ചുമതലയുള്ള കെപി അനിൽ കുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
National News: യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല







































