പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് വേണ്ടി ഷൊർണൂർ വീണ്ടും പരിഗണിക്കുന്നു. നേരത്തെ സമീപ ഡിപ്പോകൾക്ക് മധ്യേയുള്ള ദൂരപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട പദ്ധതിയാണിത്. ഡിപ്പോ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
ആവശ്യമെങ്കിൽ കുളപ്പുള്ളി ബസ് സ്‌റ്റാൻഡിൽ ഇതിനായി സൗകര്യം ഒരുക്കാനാകും. ഷൊർണൂരിൽ നിലവിൽ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തന സജ്‌ജമായതിന് തൊട്ട് പിന്നാലെയാണ് ഡിപ്പോ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
പാലക്കാട്-ഗുരുവായൂർ, പൊന്നാനി തുടങ്ങിയ റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന സാഹചര്യത്തിൽ ഇവയുടെ അറ്റകുറ്റപ്പണിക്ക് പാലക്കാട്, പൊന്നാനി, തൃശൂർ ഡിപ്പോകളിൽ നിന്ന് വാഹനം എത്തേണ്ട അവസ്‌ഥയുണ്ട്. ഷൊർണൂരിൽ ഡിപ്പോ വരുന്നത് അറ്റകുറ്റപ്പണിക്ക് കൂടുതൽ സൗകര്യ പ്രദമാകുമെന്നാണ് വിലയിരുത്തൽ.
Read Also: ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും







































