ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും

By Team Member, Malabar News
Doctors Strike
Rep. Image
Ajwa Travels

തിരുവനന്തപുരം: ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ തീരുമാനിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 31ആം തീയതി പ്രതിഷേധ ദിനമായി ആചരിക്കും. കോവിഡ് പോരാട്ടത്തിനിടയിലാണ് സംസ്‌ഥാനത്ത് ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചിരിക്കുന്നത്.

കടുത്ത മാനസിക സമ്മർദ്ദത്തിലും, അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്‌ടർമാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർധനവ് നൽകേണ്ടതിന് പകരം, ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് ആത്‌മാർഥമായി ഈ മേഖലയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു.

ഓഗസ്‌റ്റ് 31ആം തീയതി രോഗികളുടെ പരിചരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ എല്ലാ സ്‌ഥാപനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചക്ക് ശേഷം 2 മണി മുതൽ 3 മണി വരെ കെജിഎംഒഎയുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Read also: ലോകത്തിന്റെ നെറുകയിലിരുന്ന് സിനിമ കാണാം; ലഡാക്കിലെ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE