സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചനാ പണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് സൂചനാ പണിമുടക്ക്.

By Trainee Reporter, Malabar News
PG doctors strike in the state today; OP will boycott
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചന പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്‌ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സർവകലാശാല യൂണിയൻ കൗൺസിലർ ഡോ. അനന്ദു അറിയിച്ചു.

സ്‌റ്റൈപ്പൻഡ് വർധന, ജോലിയിലെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് പിജി ഡോക്‌ടർമാർ 24 മണിക്കൂർ പണിമുടക്കിലേക്ക് കടന്നിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതകത്തെ തുടർന്ന് ഡോക്‌ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.

എല്ലാ വർഷവും നാല് ശതമാനം സ്‌റ്റൈപ്പൻഡ് വർധന ഉൾപ്പടെയുള്ള കാര്യങ്ങൾ തീർപ്പാക്കിയതാണ്. 2019 മുതൽ ജൂനിയ ഡോക്‌ടർമാർ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു സമരം നടത്തിയതുമാണ്. എന്നാൽ, സർക്കാർ ഉറപ്പ് പാലിച്ചില്ലെന്നാണ് ആരോപണം. കൂടാതെ, കോവിഡ് സമയത്ത് സേവനം ചെയ്‌തതിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ സർവകലാശാല യൂണിയൻ കൗൺസിലർ ഡോ. അനന്ദു ആരോപിക്കുന്നു.

Most Read| ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്‌ട്രീയത്തിലും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE