സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാർ സമരത്തിൽ; ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിക്കും

രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള പണിമുടക്കിനാണ് ആഹ്വാനം.

By Trainee Reporter, Malabar News
Doctors Strike
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പിജി മെഡിക്കൽ, ഡെന്റൽ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള പണിമുടക്കിനാണ് ആഹ്വാനം. ജോയിന്റ് ആക്ഷൻ കമ്മിറ്റയുടെ നേതൃത്വത്തിലാണ് സമരം.

സെപ്‌തംബർ 29ന് നടത്തിയ സൂചനാ പണിമുടക്കിൽ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സമരം. സ്‌റ്റൈപ്പെൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്‌ജമാക്കണമെന്നും ആവശ്യവുമുണ്ട്.

സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പതരക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി വിഭാഗത്തിന് മുന്നിൽ വിദ്യാർഥികൾ ധർണ നടത്തും. പത്ത് മണിക്ക് ഡിഎംഇ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ചും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. അതേസമയം, റസിഡന്റ് ഡോക്‌ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഇന്ന് ഭാഗികമായി തടസപ്പെടും.

Most Read| മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE