ലോകത്തിന്റെ നെറുകയിലിരുന്ന് സിനിമ കാണാം; ലഡാക്കിലെ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു

By News Desk, Malabar News
India gets world's highest movie theatre
Ajwa Travels

ലഡാക്ക്: ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ അതിവിദൂര മേഖലകളിൽ ഉള്ളവർക്കും സിനിമ അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഈ തിയേറ്റർ. ലേയിലെ പൽദാൻ പ്രദേശത്താണ് തിയേറ്റർ സ്‌ഥാപിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന തിയേറ്റർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 11,156 അടി ഉയരത്തിലാണ് തിയേറ്റർ സ്‌ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഉൽഘാടനം. പ്രശസ്‌ത സിനിമാ താരം പങ്കജ് ത്രിപാഠി, ലഡാക്ക് ബുദ്ധിസ്‌റ്റ് അസോസിയേഷൻ പ്രസിഡണ്ട് തുപ്‌സ്‌ഥാൻ ഷെവാങ് ഉൾപ്പടെയുള്ളവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

ലഡാക്കിലെ ചാങ്‌പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്‌ഥാനമാക്കി നിർമിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ് കുമാർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം ബെൽബോട്ടവും തിയേറ്ററിൽ എത്തിയ സൈനികർക്ക് വേണ്ടി പ്രദർശിപ്പിച്ചു.

സ്വകാര്യ കമ്പനിയായ പിക്‌ചർ ടൈം ഡിജിപ്‌ളക്‌സാണ് തിയേറ്ററിന്റെ സ്‌ഥാപകർ. കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്ററിന്റെ രൂപകൽപന. 28 ഡിഗ്രി സെൽഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും വായു സഞ്ചാരവും ക്രമീകരിക്കുന്നതിനായി എയർ കണ്ടീഷണറുകൾ സ്‌ഥാപിച്ചിട്ടുണ്ട്. മിതമായ ടിക്കറ്റ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങളും സൗകര്യപ്രദമായി സജ്‌ജീകരിച്ചിരിക്കുന്നു.

കലയുടെയും സിനിമയുടെയും ലോകത്തേക്ക് ലഡാക്കിലെ ജനങ്ങൾക്കും ബന്ധപ്പെടാനുള്ള ഒരു അവസരമാണിതെന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ മെഫാം ഒട്സൽ പറയുന്നു. നൂതനവും വ്യത്യസ്‌തവുമായ ഒരു അനുഭവമാണെന്ന് പങ്കജ് ത്രിപാഠിയും പ്രതികരിച്ചു.

Also Read: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE