കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

By Syndicated , Malabar News
mk-stalin
Ajwa Travels

ചെന്നൈ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച പ്രമേയം ശബ്‌ദ വോട്ടോടെയാണ് സഭ പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ കേരളം ഉൾപ്പടെ ഏഴ് സംസ്‌ഥാനങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബ്, രാജസ്‌ഥാന്‍, ഛത്തീസ്‌ഗഢ്, ഡെല്‍ഹി, കേരളം, പശ്‌ചിമ ബംഗാള്‍ തുടങ്ങിയവയാണ് നേരത്തേ പ്രമേയം പാസാക്കിയ സംസ്‌ഥാനങ്ങൾ.

തമിഴ്‌നാട്ടിൽ അധികാരം ലഭിക്കുന്നതിന് മുൻപ് തന്നെ ഡിഎംകെ കാര്‍ഷിക നിയമങ്ങളെ വിമര്‍ശിച്ചിരുന്നു. ഇവ ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സ്‌റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

Read also: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE