തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ഹോം ഡെലിവറി സർവീസുമായി കൺസ്യൂമർഫെഡ് രംഗത്ത്. കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിലാണ് അവശ്യ വസ്‌തുക്കൾ വീട്ടിൽ എത്തിക്കുന്നതിനായി കൺസ്യൂമർഫെഡ് വീണ്ടും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചത്. ഇതിലൂടെ മരുന്നുകളും, മറ്റ് അവശ്യ വസ്‌തുക്കളും വീടുകളിൽ എത്തിച്ചു നൽകും.
സംസ്‌ഥാനത്തെ എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭിക്കും. സമീപത്തെ കണ്‍സ്യൂമർഫെഡിന്റെ വാട്‍സ്ആപ്പ് നമ്പറിൽ മെസേജ് അയക്കുന്നവര്‍ക്കാണ് സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുക. കെഎസ്ആര്‍ടിസിയുടെ സഹായത്തോടെയും വീടുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
കോവിഡ് വ്യാപനവും, സുരക്ഷയും കണക്കിലെടുത്ത് സ്വൈപ്പിങ് മെഷീനുമായാണ് ജീവനക്കാർ വീട്ടിലെത്തുക. അതേസമയം സപ്ളൈക്കോ, ഹോര്‍ട്ടികോര്‍പ്, കെപ്കോ എന്നീ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ സൂപ്പര്‍ മാർക്കറ്റുകളിലൂടെ തിങ്കളാഴ്‌ച മുതൽ അവശ്യസാധനങ്ങൾ ജനങ്ങൾക്ക് എത്തിച്ച് നൽകും.
Read also : ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,000ൽ എത്തുമെന്ന് പഠനം