ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഖാര്‍ഗെക്ക് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. പ്രതികളായ സോണിയ ഗാന്ധി അടക്കമുള്ളവരോട് ഡെൽഹി ഹൈക്കോടതി നോട്ടീസ് അയച്ച് മറുപടി തേടിയിരിക്കവെയാണ് ഖാര്‍ഗെയെ ചോദ്യം ചെയ്യുന്നത്.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു







































