മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു

By Desk Reporter, Malabar News
lips like Human, 1.5 m long; The rare creature landed on the shore
Ajwa Travels

മനുഷ്യന്റേത് പോലുള്ള ചുണ്ടുകളും സ്രാവിനെപ്പോലെ തൊലിയുമായി ഒന്നരമീറ്റർ നീളമുള്ള അപൂർവ ജീവി തീരത്തടിഞ്ഞു. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആണ് ഈ അസാധാരണ ജീവിയെ കണ്ടത്.

‘സ്‌റ്റോറി ഫുളി’ന്റെ ഒരു റിപ്പോർട് അനുസരിച്ച്, ഏപ്രിൽ അഞ്ചിന് ഒരു ജോഗിംഗിനിടെയാണ് ഡ്രൂ ലാംബെർട്ട് എന്നയാൾ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിന്റെ തീരത്ത് ഒഴുകിയെത്തിയ വിചിത്ര രൂപത്തിലുള്ള ഈ ജീവിയെ കണ്ടത്. ലാംബെർട്ട് ഇതിന്റെ ഒരു വീഡിയോ എടുക്കുകയും ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്യുകയും ആയിരുന്നു. ‘ബോണ്ടി ബീച്ചിൽ ഇന്ന് ഒഴുകിയെത്തിയ വിചിത്രവും അന്യഗ്രഹ ജീവിയെ പോലുള്ളതുമായ ഈ ജീവിയെ ആർക്കെങ്കിലും അറിയാമോ?’ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌.

“ഞാൻ 20 വർഷമായി ബോണ്ടിയിൽ താമസിക്കുന്നു. ഇങ്ങനെ ഒരു ജീവിയെ ഞാനിത് വരെ കണ്ടിട്ടില്ല’ എന്നും ലാംബെർട്ട് പറയുന്നു. ഈ ജീവിക്ക് മനുഷ്യരുടേത് പോലുള്ള ചുണ്ടുകളുണ്ട് എന്നും അത് ഒരു ചുംബനത്തിന് ആഗ്രഹിക്കുന്നതായി തോന്നി എന്നും ലാംബെർട്ട് യാഹൂ ന്യൂസിനോട് പറഞ്ഞു.

ആദ്യം ലാംബെർട്ട് കരുതിയിരുന്നത് അതൊരു സ്രാവാണ് എന്നാണ്. എന്നാൽ, അതല്ലെന്ന് പിന്നീട് മനസിലാവുകയായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലെ ഇതിന്റെ വീഡിയോ നിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയത്. പലരും പലതരം അഭിപ്രായങ്ങളുമായി എത്തുകയും ചെയ്‌തു.

എന്നാൽ, ഇത് ഏതോ വിചിത്രജീവിയാണ് എന്നൊന്നും മിക്കവർക്കും അഭിപ്രായമില്ല. അത് ഏതിന്റെയെങ്കിലും വാലും ചിറകും നഷ്‌ടപ്പെട്ടതായിരിക്കാം എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

Most Read:  ഒരു ദിവസത്തെ ഓട്ടം ഗൗരി ലക്ഷ്‌മിക്ക് വേണ്ടി; ബസുടമകളും ജീവനക്കാരും സമാഹരിച്ചത് 7,84,030 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE