തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ല് കൊണ്ട് ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവത്തിൽ സമീപവാസി ബ്രിജേഷ് ഭവനിൽ ബാബു (55), ഭാര്യ റേച്ചൽ (52) എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെ ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും തർക്കത്തിലായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയിൽ കൂടി സജി സ്‌കൂട്ടർ ഓടിച്ചുവന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. റേ
ച്ചൽ സജിയെ കമ്പുകൊണ്ട് അടിച്ചുവെന്നും ബാബു കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
ബോധരഹിതനായ സജിയെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എഎസ്‌പി രാജ്‌പ്രസാദ്, സിഐ സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പനയ്‌ക്കോട്ടുള്ള ബന്ധുവീട്ടിൽ നിന്നാണ് ദമ്പതികളെ കസ്‌റ്റഡിയിൽ എടുത്തത്.
Most Read: കിഴക്കമ്പലം സംഘർഷം; തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം







































