ന്യൂഡെൽഹി: ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ദമ്പതികൾക്ക് നേരെ ആക്രമണം. ഇരുവർക്കും നേരെയുണ്ടായ വെടിവെപ്പിൽ ഭർത്താവ് കൊല്ലപ്പെട്ടു. ഭാര്യ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിലാണ്. വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം.
ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള വിനയ് ദഹിയയും ഭാര്യ കിരൺ ദഹിയയുമാണ് ആക്രമിക്കപ്പെട്ടത്. ആറോ ഏഴോ പേർ ഇവരുടെ വാടക വീട്ടിൽ വന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. വിനയ് ദഹിയയുടെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായത്.
Read also: ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി







































