ദുരഭിമാന കൊല; ഹരിദ്വാറിൽ സഹോദരിയെ കൊന്ന പ്രതികൾക്ക് തൂക്കുകയർ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്‌ത സഹോദരിയെ കൊന്നതിന്, ഒരു കുടുംബത്തിലെ 3 പേർക്കാണ് ഹരിദ്വാറിലെ അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്.

2018 മെയ് 18ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖാൻപൂരിലെ ഷാപൂർ നിവാസിയായ പ്രീതി സിംഗ് ആണ് കൊലചെയ്യപ്പെട്ടത്.

2014ൽ പ്രീതി സിംഗ് അയൽ ഗ്രാമമായ ധർമ്മുപൂരിൽ താമസിച്ചിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് പ്രീതിയുമായുള്ള ബന്ധം വീട്ടുകാർ അവസാനിപ്പിച്ചു. എന്നാൽ 2018 മെയ് 18 ന് പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് സഹോദരങ്ങളായ കുൽദീപ് സിംഗ്, അരുൺ സിംഗ് എന്നിവർ യുവതിയെ അറിയിച്ചു. ഇതിനായി ഖാൻപൂരിലെ അബ്‌ദിപൂർ ഗ്രാമത്തിലുള്ള മാതൃസഹോദരൻ സന്തർപാലിന്റെ വീട്ടിൽ എത്താനും ആവശ്യപ്പെട്ടു.

എന്നാൽ പ്രീതി എത്തിയ ഉടൻ കുൽദീപും അരുണും ബന്ധുവായ രാഹുലും ചേർന്ന് യുവതിയെ ആക്രമിച്ചു. കോടാലി, ചുറ്റിക എന്നിവ കൊണ്ട് പ്രീതിയെ പ്രതികൾ കൂരമായി ആക്രമിക്കുകയും യുവതി സംഭവസ്‌ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു.

പ്രീതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഖാൻപൂർ പോലീസ് കുൽദീപ്, അരുൺ, രാഹുൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത് പരസ്യം; കേസെടുത്ത് പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE