സെന്റ് ലൂസിയ: വെസ്‌റ്റ് ഇൻഡീസ് ക്യാമ്പിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മൽസരം മാറ്റിവച്ചു. ടോസ് ഇട്ടതിന് ശേഷം മൽസരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് മാറ്റിവച്ചത്. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ വിൻഡീസിനെ 133 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
വിൻഡീസ് ക്യാംപിലെ ഒരു സപ്പോർട്ടിംഗ് സ്‌റ്റാഫിനാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ ഇരു ടീമുകളിലെയും താരങ്ങളെയും സപ്പോർട്ടിംഗ് സ്‌റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. താരങ്ങളുടെയൊക്കെ കോവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാറ്റിവച്ച മൽസരം നടത്തുമെന്ന് വെസ്‌റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
Read Also: കേന്ദ്ര കഥാപാത്രമായി അജു വർഗീസ്; ‘ബ്ളാസ്‌റ്റേഴ്‌സ്’ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് മമ്മൂട്ടി







































