അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ളാസ്‌റ്റേഴ്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത്ത് എന്നിവരാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
നന്ദകുമാർ എപി, മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് ഇതുവരെ അണിയറ പ്രവർത്തറ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ നന്ദകുമാർ എപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒപ്പം മിഥുൻ ടി ബാബു ചിത്രത്തിന്റെ നിർമാണവും നിർവഹിക്കുന്നുണ്ട്.
അജു വർഗീസിനൊപ്പം സലിം കുമാർ, അപ്പാനി ശരത്ത് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. 4 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
Read also : വാക്‌സിൻ എടുക്കാത്തവർക്ക് ഓഗസ്‌റ്റ് 1 മുതൽ പ്രവേശന നിയന്ത്രണം; സൗദി